റഫാല്‍ രേഖകള്‍ അന്വേഷിച്ചാല്‍ മോദിയും അംബാനിയും അഴിയെണ്ണും; പ്രധാനമന്ത്രി നിരപരാധിയെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി 

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിരപരാധി ആണെങ്കില്‍, അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാര്‍ ജയിലില്‍ പോവട്ടെ എന്നും പറയുമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മോദി അത് മിണ്ടാത്തതെന്നും രാഹുല്‍
റഫാല്‍ രേഖകള്‍ അന്വേഷിച്ചാല്‍ മോദിയും അംബാനിയും അഴിയെണ്ണും; പ്രധാനമന്ത്രി നിരപരാധിയെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി 

ബംഗളുരു: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ സമാന്തര ഇടപെടലുകള്‍ അന്വേഷിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനില്‍ അംബാനിയും ജയിലില്‍ പോകേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ടാണ്? അതിനുള്ള ഉത്തരമാണ് കാവല്‍ക്കാരന്‍ കള്ളനാണ് എന്ന തന്റെ പ്രചാരണമെന്നും രാഹുല്‍ പറഞ്ഞു. ബംഗളുരുവില്‍ സംരംഭകരുമായി നടത്തിയ സംവാദത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. 

യുപിഎ സര്‍ക്കാര്‍ എട്ട് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ നടത്തിയതിന്റെ ഫലമായി 526 കോടി രൂപയ്ക്ക് റഫാല്‍ വിമാനങ്ങള്‍ നല്‍കുമെന്ന് ദസോയുമായി ധാരണയില്‍ എത്തിയിരുന്നതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതും 526 കോടി നല്‍കേണ്ട വിമാനത്തിന് 16,00 കോടി രൂപ വച്ച് നല്‍കാമെന്ന് കരാറായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിരപരാധി ആണെങ്കില്‍, അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാര്‍ ജയിലില്‍ പോവട്ടെ എന്നും പറയുമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മോദി അത് മിണ്ടാത്തതെന്നും രാഹുല്‍ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com