മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനെ എതിര്‍ക്കും, ജലനിരപ്പ് 152 അടിയാക്കും; ഡിഎംകെ പ്രകടനപത്രികയില്‍ വാഗ്ദാനം

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കും എന്നീ വിഷയങ്ങളും ഡിഎംകെയുടെ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നുണ്ട്
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിനെ എതിര്‍ക്കും, ജലനിരപ്പ് 152 അടിയാക്കും; ഡിഎംകെ പ്രകടനപത്രികയില്‍ വാഗ്ദാനം

ചെന്നൈ: ഡിഎംകെയുടെ പ്രകടനപത്രികയില്‍ ഇടംപിടിച്ച് മുല്ലപ്പെരിയാറും. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുവാനുള്ള കേരളത്തിന്റെ നീക്കത്തെ തടയുമെന്നാണ് ഡിഎംകെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്ന്. 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നതിനെ എതിര്‍ക്കുന്നതിന് ഒപ്പം തന്നെ, ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കും എന്നീ വിഷയങ്ങളും ഡിഎംകെയുടെ പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നുണ്ട്. 

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മിനിമം വേതനം, വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും, നീറ്റ് പരീക്ഷ ഇല്ലാതെയാക്കും, സ്വകാര്യ മേഖലയിലും സംവരണം കൊണ്ടുവരും, കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റ് എന്നിവയും പ്രകടനപത്രികയിലുണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിന് ശ്രമിക്കുമെന്നും, വിവാദമായ ചെന്നൈ-സേലം എട്ടുവരിപ്പാത ഉപേക്ഷിച്ച്, പകരം റോഡുകളുടെ വീതി കൂട്ടുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com