മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; മത്സരിക്കുമോ എന്നതില്‍ സസ്‌പെന്‍സ് വെച്ച് കമല്‍ഹാസന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, മത്സരിക്കുവാനാണ് എനിക്ക് ആഗ്രഹം, പക്ഷേ എന്റെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം
മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; മത്സരിക്കുമോ എന്നതില്‍ സസ്‌പെന്‍സ് വെച്ച് കമല്‍ഹാസന്‍

ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന വിഷയത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തു വിടുന്നത്. 

21 സ്ഥാനാര്‍ഥികള്‍ അടങ്ങിയ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ നാസറിന്റെ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ കമീല നാസറും ഉള്‍പ്പെടുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കമീല നാസര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ഥിയായുള്ളത്. സെന്‍ട്രല്‍ ചെന്നൈയില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധി മാരന് എതിരെയാണ് സെന്‍ട്രല്‍ ചെന്നൈയില്‍ കമീല നാസര്‍ ഇറങ്ങുന്നത്. 

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ഈ വരുന്ന ഞായാറാഴ്‌സ പുറത്തിറക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, മത്സരിക്കുവാനാണ് എനിക്ക് ആഗ്രഹം, പക്ഷേ എന്റെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. മാര്‍ച്ച് 24ന് പുറത്തിറക്കുന്ന സ്ഥാനാര്‍ഥി പട്ടിക സര്‍പ്രൈസ് നിറഞ്ഞതായിരിക്കും എന്നും കമല്‍ഹാസന്‍ പറയുന്നു. 

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എജി മൗര്യയാണ് മക്കള്‍ നീതി മയ്യത്തിന്റെ മറ്റൊരു പ്രമുഖ സ്ഥാനാര്‍ഥി. രാമനാഥപുരം, സൗത്ത് ചെന്നൈ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കമല്‍ഹാസന്‍ മത്സരിക്കുവാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ഇവ. കമല്‍ഹാസന്റെ ജന്മസ്ഥലമായ പരമകുടി ഉള്‍പ്പെടുന്ന രാമനാഥപുരത്ത് ജനവിധി തേടി താരം എത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com