കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 10,000 കോടിരൂപ; കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടി: പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് വന്‍തുക നല്‍കാനുളളതിന്റെ പേരില്‍ ആദിത്യനാഥ്  സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി
കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 10,000 കോടിരൂപ; കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്ക് വേണ്ടി: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് വന്‍തുക നല്‍കാനുളളതിന്റെ പേരില്‍ ആദിത്യനാഥ്  സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. കാവല്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സമ്പന്നര്‍ക്കുവേണ്ടി മാത്രമാണെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും അവര്‍ ആരോപിച്ചു.

യുപിയിലെ കരിമ്പ് കര്‍ഷകര്‍ക്ക് 10,000 കോടിരൂപ കുടിശികയായി നല്‍കാനുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശം. കരിമ്പ് കര്‍ഷകരുടെ കുടുംബങ്ങള്‍ രാവും പകലും അധ്വാനിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുടെ കുടിശിക തീര്‍ക്കുകയെന്ന ബാധ്യതപോലും നിറവേറ്റുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

10,000 കോടിരൂപ കുടിശികയാണെങ്കില്‍ എത്രവലിയ ദുരിതമാവും കര്‍ഷകര്‍ നേരിടുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും, കൃഷിയുമെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടാകാം. ഇത്തരം കാവല്‍ക്കാര്‍ സമ്പന്നര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരെ അവഗണിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com