'ജീവന് ഭീഷണിയുണ്ട്, കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് ജീവനോടെ വേണം'; ഗ്രാമം വിട്ടുപോവുകയാണെന്ന് ഗുരുഗ്രാമിലെ മുസ്ലിം കുടുംബം

ഡല്‍ഹിയിലേക്കോ ഘസോലയിലേക്കോ പോവുകയാണ്. ഇന്ന് ഉണ്ടായത് നാളെയും ഉണ്ടായേക്കാം. യാതൊരു കാരണവുമില്ലാതെയാണ് ആക്രമണം ഉണ്ടായത്. സ്വന്തം നാട്ടിലാണെങ്കില്‍ പത്ത് പേരെങ്കിലും രക്ഷിക്കാനുണ്ടാകുമെന്നും
'ജീവന് ഭീഷണിയുണ്ട്, കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് ജീവനോടെ വേണം'; ഗ്രാമം വിട്ടുപോവുകയാണെന്ന് ഗുരുഗ്രാമിലെ മുസ്ലിം കുടുംബം

ഗുരുഗ്രാം: ജീവന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഗ്രാമം വിട്ടു പോവുകയാണെന്ന് ആക്രമണത്തിനിരയായ മുസ്ലിം കുടുംബം.ഗുരുഗ്രാം സ്വദേശികളായ മുഹമ്മദ് സാജിദും കുടുംബവുമാണ്  പലായനത്തിന് ഒരുങ്ങുന്നത്. ഇന്നലെയാണ് സാജിദിനും കുടുംബത്തിനും നേരെ ഒരു കൂട്ടം ആളുകളുടെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു പൊട്ടിക്കുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിച്ച് അവശരാക്കുകയും ചെയ്ത ശേഷമാണ് അക്രമി സംഘം മടങ്ങിയത്.

ഹോളി ആഘോഷിക്കാനെത്തിയ സാജിദിന്റെ ബന്ധുക്കളുടെ കുട്ടികള്‍ പുറത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ ടീമില്‍ ചേരാന്‍ അനുവാദം ചോദിച്ചത്. കുട്ടികള്‍ ഇത് നിരസിച്ചതോടെ ഇവിടെ നിന്ന് കളിക്കേണ്ട, വേണേല്‍ പാകിസ്ഥാനില്‍ പോയി കളിക്കൂ എന്ന് പറഞ്ഞു. ഇത് ചോദിക്കാനെത്തിയ സാജിദിനെ വടി കൊണ്ട് ആക്രമിച്ചു. പരസ്പരം കയ്യേറ്റമുണ്ടായി. ബൈക്കിലെത്തിയവരില്‍ ഒരാള്‍ സുഹൃത്തുക്കളെ കൂട്ടിയെത്തി കുട്ടികളുടെ വീടുകള്‍ തല്ലിപ്പൊട്ടിക്കുകയും, വടി കൊണ്ട് അടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഡല്‍ഹിയിലേക്കോ ഘസോലയിലേക്കോ പോവുകയാണ്. ഇന്ന് ഉണ്ടായത് നാളെയും ഉണ്ടായേക്കാം. യാതൊരു കാരണവുമില്ലാതെയാണ് ആക്രമണം ഉണ്ടായത്. സ്വന്തം നാട്ടിലാണെങ്കില്‍ പത്ത് പേരെങ്കിലും രക്ഷിക്കാനുണ്ടാകുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സാജിദ് പറഞ്ഞു.  മൂന്ന് വര്‍ഷം മുമ്പാണ് സാജിദ് ഗുരുഗ്രാമില്‍ പുതിയ വീട് വച്ചതെങ്കിലും ഗ്രാമവാസിയായിട്ട് 15 വര്‍ഷം കഴിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com