പാര്‍ട്ടി പറഞ്ഞാല്‍ ഉറപ്പായും മത്സരിക്കും; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പ്രിയങ്ക ഗാന്ധി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
പാര്‍ട്ടി പറഞ്ഞാല്‍ ഉറപ്പായും മത്സരിക്കും; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി പ്രിയങ്ക ഗാന്ധി

അമേഠി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉറപ്പായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അവര്‍ പറഞ്ഞു. സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ പ്രചാരണം നടത്തവെയാണ് പ്രിയങ്കയുടെ പ്രതികരണം. 

ഞാനിതുവരെ അതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഞാന്‍ മത്സരിക്കും. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനാണ് എന്റെ ആഗ്രഹം-പ്രിയങ്ക പറഞ്ഞു. ബിജെപിയുടെ കപട വാചാടോപം തുറന്നുകാട്ടാന്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് അവര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പ്രിയങ്ക മത്സരിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കര്‍ണാടകയില്‍ നിന്നും യുപിയില്‍ നിന്നും മത്സരിക്കണം എന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇത്തവണ മത്സരിക്കാനില്ലെന്നാണ് പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com