കുടുംബ പ്രശ്‌നം; കോണ്‍ഗ്രസില്‍ ചേര്‍ന്ന മകന് എതിരെ പ്രചാരണത്തിന് ഇല്ലെന്ന് ബിജെപി മന്ത്രി

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മകന് എതിരെ പ്രചാരണം നടത്തില്ലെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായി അനില്‍ ശര്‍മ്മ
കുടുംബ പ്രശ്‌നം; കോണ്‍ഗ്രസില്‍ ചേര്‍ന്ന മകന് എതിരെ പ്രചാരണത്തിന് ഇല്ലെന്ന് ബിജെപി മന്ത്രി


ഷിംല: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മകന് എതിരെ പ്രചാരണം നടത്തില്ലെന്ന് ഹിമാചല്‍ പ്രദേശ് മന്ത്രിയും ബിജെപി നേതാവുമായി അനില്‍ ശര്‍മ്മ. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ മുതിര്‍ന്ന നേതാവ് സുഖ്‌റാമിന്റെ ചെറുമകനാണ് ആശ്രയ് ശര്‍മ്മ. സുഖ്‌റാമിനൊപ്പമാണ് ആശ്രയ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാണ്ടി മണ്ഡലത്തില്‍ നിന്നാണ് ആശ്രയ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്. 

സിറ്റിങ് എംപിയായ രാംസ്വരൂപ് ശര്‍മ്മയെ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആശ്രയ് പാര്‍ട്ടി വിട്ടത്. അച്ഛന്‍ സുഖ്‌റാമും മകന്‍ ആശ്രയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ, ഇവര്‍ക്കെതിരെ പ്രചാരണം നടത്താന്‍ രംഗത്തിറങ്ങില്ലെന്ന് ബിജെപി നേതൃത്വത്തെ താന്‍ അറിയിച്ചെന്ന് ആനില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

ഇത് അനില്‍ ശര്‍മ്മയും കുടുംബവും തമ്മിലുള്ള പ്രശ്‌നമാണെന്നും എന്തിനാണ് മാധ്യമങ്ങള്‍ വെരുതെ പിന്തുടരുന്നതെന്നും ഹിമാചല്‍ പ്രദേശ് ബിജെപി പ്രസിഡന്റ് സത്പാല്‍ സിങ് ചോദിച്ചു. എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് നോക്കാന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ 25നാണ് സുഖ്‌റാമും കൊച്ചുമകനും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുഖ് റാം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.പിവി നരസംഹറാവു മന്ത്രിസഭയില്‍ ടെലകോം മന്ത്രിയായിരുന്നു സുഖ്‌റാം. ടെലകോം അഴിമതിക്കേസില്‍ ശിക്ഷിക്കെപ്പട്ട സുഖ്‌റാം പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുകയും ഹിമാചല്‍ വികാസ് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com