'ദൈവത്തിന് നന്ദി'; കെജ് രിവാളിന്റെ മകന് 96.4 ശതമാനം മാര്‍ക്ക്

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മകന്‍ പുല്‍കിത് കെജ് രിവാളിന് തിളക്കമാര്‍ന്ന വിജയം
'ദൈവത്തിന് നന്ദി'; കെജ് രിവാളിന്റെ മകന് 96.4 ശതമാനം മാര്‍ക്ക്

ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മകന്‍ പുല്‍കിത് കെജ് രിവാളിന് തിളക്കമാര്‍ന്ന വിജയം.  പരീക്ഷയില്‍ 96. 4ശതമാനം മാര്‍ക്ക് നേടിയാണ് പുല്‍കിതിന്റെ തിളക്കമാര്‍ന്ന വിജയം.

നോയിഡ സെക്ടര്‍ 30ലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പുല്‍കിത്. മകന്റെ തിളക്കമാര്‍ന്ന വിജയത്തില്‍ എല്ലാവര്‍ക്കും നന്ദിയറിച്ച് സുനിത കെജ് രിവാള്‍ ട്വീറ്റ്  ചെയ്തു. ദൈവത്തിനും ഒപ്പം അഭ്യുദയകാംഷികള്‍ക്കും നന്ദിയെന്നായിരുന്നു സുനിതയുടെ ട്വീറ്റ്

ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി.പെണ്‍കുട്ടികളുടെ വിജയശതമാനം 88.7%, ആണ്‍കുട്ടികളുടെ വിജയശതമാനം 79.4 %. കേന്ദ്രീയ വിദ്യാലയങ്ങളും ജവഹര്‍ നവോദയയും പതിവുപോലെ മികച്ച ജയം നേടിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളും മോശമാക്കിയില്ല– 87.17%. എയിഡഡ് സ്‌കൂളുകള്‍ക്ക്–88.49% സ്വകാര്യ സ്‌കൂളുകള്‍ക്ക്–82.59%. വിദേശ സെന്ററുകളിലും ഇക്കുറി മികച്ച വിജയം– 95.43%. പരീക്ഷവിജയത്തിന്റെ കാര്യത്തില്‍ ഇക്കുറിയും പെണ്‍കുട്ടികള്‍ തന്നെയാണു മുന്നില്‍. ആണ്‍കുട്ടികളുമായി താരതമ്യത്തില്‍ 9% അധികജയമാണ് അവര്‍ കരസ്ഥമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com