പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാർ; പ്രശ്നം പരിഹരിക്കാനിറങ്ങി രാ​ഹുൽ ഗാന്ധി

എല്ലാവരും ഒത്തൊരുമിച്ച് പ്രശ്നം പരിഹരിച്ചെന്നും ഗുരുതരമായ തകരാറായിരുന്നില്ലെന്നും രാഹുൽ ചിത്രത്തോടൊപ്പം കുറിച്ചു
പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാർ; പ്രശ്നം പരിഹരിക്കാനിറങ്ങി രാ​ഹുൽ ഗാന്ധി

ഹിമാചൽപ്രദേശ്: തകരാറിലായ ഹെലികോപ്റ്ററിന്റെ പ്രശ്നം പരിഹരിക്കുന്ന കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹിമാചൽ പ്രദേശിലെ ഉനയിൽ പ്രചരണത്തിന് എത്തിയപ്പോഴാണ് രാഹുൽ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായത്. ഇതേത്തുടർന്ന് തകരാറ് മാറ്റാൻ മുന്നിട്ടിറങ്ങുകയായിരുന്നു രാഹുൽ. 

രാഹുൽ തന്നെയാണ് തന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ ചിത്രം പങ്കുവച്ചതും. എല്ലാവരും ഒത്തൊരുമിച്ച് പ്രശ്നം പരിഹരിച്ചെന്നും ഗുരുതരമായ തകരാറായിരുന്നില്ലെന്നും രാഹുൽ ചിത്രത്തോടൊപ്പം കുറിച്ചു. 

‘നല്ല ടീംവർക്ക് എന്നാൽ ഒത്തൊരുമയോടെ എല്ലാ കൈകളും ജോലിചെയ്യുന്നതാണ്. ഹിമാചൽ പ്രദേശിലെ ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിനു തകരാറുണ്ടായി. ഒരുമിച്ച് ആ പ്രശ്നം ഞങ്ങൾ പെട്ടെന്ന് പരിഹരിച്ചു. ഗുരുതരമായ തകരാറായിരുന്നില്ല’– ചിത്രത്തോടൊപ്പം രാഹുൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com