എന്നെ ശാസിക്കാന്‍ ബിജെപിയില്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് 'തായ്'ക്കാണ് ; സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇന്‍ഡോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സുമിത്രാ മഹാജനുമായുള്ള സൗഹൃദത്തെ കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.
എന്നെ ശാസിക്കാന്‍ ബിജെപിയില്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെങ്കില്‍ അത് 'തായ്'ക്കാണ് ; സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി

 ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍ഡോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സുമിത്രാ മഹാജനുമായുള്ള സൗഹൃദത്തെ കുറിച്ച് പ്രധാനമന്ത്രി വാചാലനായത്. എല്ലാവര്‍ക്കും എന്നെ പ്രധാനമന്ത്രിയായല്ലേ അറിയാവൂ. പക്ഷേ പ്രധാനമന്ത്രിയെ
ശാസിക്കാന്‍ പോലും അധികാരം ഉള്ള ഒരാള്‍ ഉണ്ട്. അത് തായ് (സുമിത്രാ മഹാജന്‍) ആണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ബിജെപിയില്‍ ഒരേ കാലത്താണ് ഞങ്ങള്‍ ഇരുവരുവരും പ്രവര്‍ത്തിച്ച് തുടങ്ങിയത്. തന്റെ പ്രവര്‍ത്തികളോട് ആഴമേറിയ സമര്‍പ്പണം അവര്‍ക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്‍ഡോറിന്റെ വികസനവുമായി ബന്ധപ്പെട്ട് സുമിത്രാ മഹാജനുള്ള എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. 

എട്ടുതവണ എംപിയായി സേവനം അനുഷ്ഠിച്ച സുമിത്രാ മഹാജന് പ്രായപരിധി കവിഞ്ഞതിന്റെ പേരില്‍ സീറ്റ് നിഷേധിച്ചിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടുവെങ്കിലും അവര്‍ പാര്‍ട്ടിക്കൊപ്പം സജീവമായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ്. ശങ്കര്‍ ലാല്‍വാനിയെയാണ് ബിജെപി ഇന്‍ഡോറില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ മെയ് 19 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com