'മോദി നീചന്‍ തന്നെ' ; പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍ ; പ്രതിഷേധവുമായി ബിജെപി

മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത മനുഷ്യനാണ് മോദിയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു
'മോദി നീചന്‍ തന്നെ' ; പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മണിശങ്കര്‍ അയ്യര്‍ ; പ്രതിഷേധവുമായി ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ  നീചനായ മനുഷ്യനെന്ന് വിളിച്ച പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. മോദി വിടുവായനായ പ്രധാനമന്ത്രിയാണ്. മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത മനുഷ്യനാണ് മോദിയെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. 

പ്രധാനമന്ത്രി പദത്തില്‍ ഇനി 10 ദിവസം മാത്രമേ മോദിയുള്ളൂ. മെയ് 23 നു രാജ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും  മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

സൈനികരുടെ ജീവത്യാഗത്തെ വൃത്തികെട്ട രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന മോദിക്കെതിരെ നടപടി എടുക്കേണ്ടതാണ്. രാജീവ് ഗാന്ധിക്കെിരെയും ബലാക്കോട്ട് ആക്രണം സംബന്ധിച്ചും നടത്തിയ പരാമര്‍ശള്‍, മോദിയെ താന്‍ നീചനെന്ന് വിളിച്ചത് ന്യായീകരിക്കപ്പെടുന്നതാണെന്നും മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. 

2017 ഡിസംബര്‍ 7 നായിരുന്നു മണിശങ്കര്‍ അയ്യര്‍ മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.  

നീചന്‍ പ്രയോഗത്തെ ന്യായീകരിച്ചതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണമെന്ന് ബിജെപി നേതാവും കേന്ദ്രആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com