കോണ്‍ഗ്രസിന് വോട്ടു ചെയ്തു ; ബിജെപി നേതാവ് സഹോദരന് നേര്‍ക്ക് വെടിവെച്ചു

രണ്ടു തവണ കാലിലും ഒരെണ്ണം വയറിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജാസിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോണ്‍ഗ്രസിന് വോട്ടു ചെയ്തു ; ബിജെപി നേതാവ് സഹോദരന് നേര്‍ക്ക് വെടിവെച്ചു

ചണ്ഡിഗഡ് : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതിന് ബിജെപി നേതാവ് സഹോദരന് നേര്‍ക്ക് വെടിയുതിര്‍ത്തു. ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവായ ധര്‍മേന്ദര്‍ സിലാനിയാണ്, അര്‍ധസഹോദരനായ രാജാ സിംഗിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. 

രാജാസിംഗിന് നേര്‍ക്ക് മൂന്നു തവണയാണ് സിലാനി വെടിയുതിര്‍ത്തത്. രണ്ടു തവണ കാലിലും ഒരെണ്ണം വയറിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജാസിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചായിരുന്നു സിലാനി വെടിയുതിര്‍ത്തത്. 

സംഭവത്തിന് പിന്നാലെ ബിജെപി നേതാവ് ഒളിവില്‍ പോയി. സിലാനിക്കെതിരെ വധശ്രമം, ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചു തുടങ്ങിയ വകുപ്പുകല്‍ പ്രകാരം പൊലീസ് കേസെടുത്തു. ബിജെപി മണ്ഡല്‍ യൂണിറ്റ് ഭാരവാഹിയാണ് ധര്‍മേന്ദര്‍ സിലാനിയെന്ന് പൊലീസ് പറഞ്ഞു. 

സിലാനി രാജാസിംഗിനോടും കുടംബത്തോടും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂത്ത സഹോദരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹരീന്ദര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം രാജാ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ടുചെയ്തത്. ഇതാണ് സിലാനിയെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന് വോട്ടു ചെയ്തതിനെ ചോദ്യം ചെയ്ത് സിലാനിയും രാജാസിംഗും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com