ടോള്‍പ്ലാസയില്‍ തോക്കുമായെത്തി യുവാവിന്റെ ഭീഷണി ; ടോള്‍ നല്‍കാതെ മുങ്ങി (വീഡിയോ)

അക്രമിയുടെ നടപടി ടോള്‍പ്ലാസയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു
ടോള്‍പ്ലാസയില്‍ തോക്കുമായെത്തി യുവാവിന്റെ ഭീഷണി ; ടോള്‍ നല്‍കാതെ മുങ്ങി (വീഡിയോ)

ഗുരുഗ്രാം : ടോള്‍പ്ലാസയിലെത്തിയ കാറുകാരന്‍ തോക്ക് ഉയര്‍ത്തി ഭീഷണി മുഴക്കി. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം. ടോള്‍ പ്ലാസയിലെ ബാര്‍ നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാള്‍ ടോള്‍പ്ലാസയിലെ ബാര്‍ മാറ്റി ടോള്‍ നല്‍കാതെ കാറില്‍ കയറി മുങ്ങി. 

അക്രമിയുടെ നടപടി ടോള്‍പ്ലാസയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ ടോള്‍പ്ലാസ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതായും അക്രമിയെ കണ്ടെത്താന്‍ റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com