തൃണമൂല്‍ ഗുണ്ടകളുടെ അക്രമം കാരണം പ്രസംഗം നിര്‍ത്തേണ്ടിവന്നു; മമതയെ വിടാതെ മോദി

തൃണമൂല്‍ കോണ്‍ഗ്രസിന് നേരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ അക്രമികള്‍ തന്റെ റാലികള്‍ അലങ്കോലപ്പെടുത്തിയെന്ന് മോദി ആരോപിച്ചു
തൃണമൂല്‍ ഗുണ്ടകളുടെ അക്രമം കാരണം പ്രസംഗം നിര്‍ത്തേണ്ടിവന്നു; മമതയെ വിടാതെ മോദി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന് നേരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ അക്രമികള്‍ തന്റെ റാലികള്‍ അലങ്കോലപ്പെടുത്തിയെന്ന് മോദി ആരോപിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മോദി ഇത് പറഞ്ഞത്. 

'കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് മിഡ്‌നാപ്പൂരില്‍ എന്റെ റാലിയ്ക്ക് നേരെ തൃണമൂല്‍ ഗുണ്ടകള്‍ തെമ്മാടിത്തം അഴിച്ചുവിട്ടു. ഇതിന് ശേഷം താക്കൂര്‍ നഗറിലും സമാനമായ സംഭവം നടന്നു. എനിക്ക് പ്രസംഗം വെട്ടിച്ചുരുക്കി വേദി വിടേണ്ടിവന്നു'- മോദി പറഞ്ഞു. 

സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന ബിജെപി ആരോപണം മോദി ആവര്‍ത്തിച്ചു. ഞങ്ങള്‍ വിദ്യാസാഗറിന്റെ വീക്ഷണത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണ്. അതേയിടത്ത് അദ്ദേഹത്തിന്റെ വലിയ പ്രതിമ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. 

'ഉത്തര്‍പ്രദേശ്, ബിഹാര്‍, പൂര്‍വാഞ്ചല്‍ ജനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി പുറത്തുനിന്ന് വന്നവര്‍ എന്നാണ് മമത അധിക്ഷേപിച്ചത്. ബഹന്‍ മായാവതി ഉറപ്പായും ദീദി മമതയെ വിമര്‍ശിക്കേണ്ടതാണ്, പക്ഷേ അതുണ്ടായില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com