ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് ; 59 സീറ്റുകളിൽ നാളെ വോട്ടെടുപ്പ് 

ഉത്തർപ്രദേശിലെ 13 ഉം പശ്ചിമ ബം​ഗാളിലെ ഒൻപത് മണ്ഡലങ്ങളുമടക്കം 59 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് ; 59 സീറ്റുകളിൽ നാളെ വോട്ടെടുപ്പ് 

ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള ഏഴാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. ഉത്തർപ്രദേശിലെ 13 ഉം പശ്ചിമ ബം​ഗാളിലെ ഒൻപത് മണ്ഡലങ്ങളുമടക്കം 59 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലും അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമ ബം​ഗാളിൽ കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും ബിജെപി- തൃണമൂൽ സംഘർഷങ്ങൾ രൂക്ഷമായിരുന്നു. ഇരുഭാ​ഗത്തെയും പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു. 

 വൈകുന്നരം വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ എക്സിറ്റ് പോൾ സൂചനകൾ പുറത്ത് വരും. വോട്ടെടുപ്പ് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും , കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയും ഇന്നലെ വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു. കേന്ദ്രത്തിൽ കേവല  ഭൂരിപക്ഷത്തോടെ വീണ്ടും എൻഡിഎ അധികാരത്തിൽ എത്തുമെന്നും മോദി വാർത്താ സമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ക്രിയാത്മകമായ തെരഞ്ഞെടുപ്പാണ് നടന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒട്ടും വൈകില്ല. വിശദമായ ആസൂത്രണം നടത്തിയാണ് മുഴുവന്‍ പ്രചാരണവും നടത്തിയത്. 

കേന്ദ്രത്തില്‍ ഇപ്പോഴുള്ളത് കരുത്തുറ്റ സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഐപിഎല്‍, റംസാന്‍, സ്‌കൂള്‍ പരീക്ഷകള്‍ എന്നിവയെല്ലാം സമാധാനപരമായി നടന്നു. താന്‍ ഇപ്പോള്‍ വന്നത് ജനങ്ങളോട് നന്ദി പറയാനാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com