മോദിയുടെ സത്യപ്രതിജ്ഞ: രാഹുലും സോണിയയും പങ്കെടുക്കും

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും
മോദിയുടെ സത്യപ്രതിജ്ഞ: രാഹുലും സോണിയയും പങ്കെടുക്കും

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിക്കാണ് സത്യപ്രതിജ്ഞ.  ചടങ്ങില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്‍മോഹന്‍ സിങ്, ഗുലാംനബി ആസാദ് എന്നിവരും പങ്കെടുക്കും.

നേരത്ത, മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യം ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മമത, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ബംഗാളില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റം. ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി ശ്രമിക്കുന്നതുമെന്നാണ് മമതയുടെ ആരോപണം.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്രമോദി മമത ബാനര്‍ജിയെ ക്ഷണിച്ചിരുന്നു. മോദിയുടെ ക്ഷണം സ്വീകരിക്കുന്നുവെന്നും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നും മമത അറിയിച്ചിരുന്നു. മറ്റ് മുഖ്യമന്ത്രിമാരുമായി ഞാന്‍ സംസാരിച്ചു. ഇതൊരു ചടങ്ങാണ് ഞാന്‍ നിശ്ചയമായും പങ്കെടുക്കുമെന്നായിരുന്നു മമതയുടെ പ്രതികരണം.അതിനിടെ കഴിഞ്ഞ പഞ്ചായത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനിടെ കൊല്ലപ്പെട്ട 54 ബിജെപി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചിച്ചു.  പ്രധാനക്ഷണിതാക്കളായാണ് ഇവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്, ഇത് മമതയെ ചൊടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com