കോടതി വളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിച്ചു

തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
കോടതി വളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; വെടിവയ്പ്പ്, വാഹനങ്ങള്‍ കത്തിച്ചു

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കോടതി വളപ്പില്‍ വച്ചാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. 

കാറില്‍ പൊലീസ് വാഹനമിടിച്ചത് ചോദ്യം ചെയ്ത അഭിഭാഷകനെ പൊലീസ് മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
 
പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് അഭിഭാഷകർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പൊലീസിന്റേതടക്കം നിരവധി വാഹനങ്ങളാണ് അ​ഗ്നിക്കിരയായത്. ഇതിനെ തുടര്‍ന്ന് പുകപടലങ്ങള്‍ നിറഞ്ഞ കോടതി പരിസരം ഇപ്പോഴും സംഘര്‍ഷഭരിതമാണ്.
 
കോടതി പരിസരത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്.  കോടതിയിലേക്കുള്ള കവാടങ്ങളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്. 
 
തിസ് ഹസാരി കോടതിയിലുണ്ടായ സംഘര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലേക്കും പടര്‍ന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്തും ഒരു വാഹനം അഗ്നിക്കിരയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com