അമിത് ഷായുടെ 'ഓപ്പറേഷന്‍ കമല'; യെദ്യൂരപ്പയുടെ പ്രസംഗം പുറത്തുവിട്ടതാര്?, അന്വേഷിക്കാന്‍ ബിജെപി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ  താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് അമിത് ഷായാണെന്ന മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വീഡിയോ പുറത്തുവന്നത് അന്വേഷിക്കാന്‍ ബിജെപി.
അമിത് ഷായുടെ 'ഓപ്പറേഷന്‍ കമല'; യെദ്യൂരപ്പയുടെ പ്രസംഗം പുറത്തുവിട്ടതാര്?, അന്വേഷിക്കാന്‍ ബിജെപി

ബെംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ  താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് അമിത് ഷായാണെന്ന മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വീഡിയോ പുറത്തുവന്നത് അന്വേഷിക്കാന്‍ ബിജെപി. വീഡിയോ ക്ലിപ് വിവാദമാകുകയും പ്രതിപക്ഷം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബിജെപി പാര്‍ട്ടിതല അന്വേഷണം നടത്തുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് നടത്തുന്നതെന്നും സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേണം നടത്തുമെന്നും ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

സിദ്ധരമായ്യക്കും മറ്റു ബിജെപി നേതാക്കള്‍ക്കും അധികാരമില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതും, എല്ലാം തയാറാക്കിയതും അമിത് ഷായാണെന്നാണു യെദ്യൂരപ്പയുടേതായി പുറത്തുവന്ന വീഡിയോ ക്ലിപ്പില്‍ പറയുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പൂര്‍ത്തിയാക്കുമ്പോഴാണു ഇത് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു എന്നാണ് യെദ്യൂരപ്പ ഇതേക്കുറിച്ചു പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com