'അയോധ്യ വിധി ആരുടെയും ജയപരാജയമല്ല': സമാധാനം പാലിക്കണമെന്ന് മോദി

വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിർത്തുന്നതാണെന്നും നരേന്ദ്ര മോദി
'അയോധ്യ വിധി ആരുടെയും ജയപരാജയമല്ല': സമാധാനം പാലിക്കണമെന്ന് മോദി

ന്യൂഡൽഹി: അയോധ്യ കേസില്‍ നാളെ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി ആരുടെയും ജയപരാജയം നിർണയിക്കുന്നതല്ലെന്നും വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാവിലെ പത്തേ മുപ്പതിനാണ് വിധി പ്രസ്താവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com