4800 കോടിയുടെ വായ്പ മുടങ്ങി; അനിൽ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകൾ ലണ്ടൻ കോടതിയിൽ

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് റിലയൻസ് ​ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകൾ
4800 കോടിയുടെ വായ്പ മുടങ്ങി; അനിൽ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകൾ ലണ്ടൻ കോടതിയിൽ

ന്യൂഡൽഹി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് റിലയൻസ് ​ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകൾ. മൂന്ന് ചൈനീസ് ബാങ്കുകളാണ് നടപടികളുമായി മുന്നോട്ട് പോകുന്നത്. 

68 കോടി ഡോളര്‍ (ഏകദേശം 4800 കോടി ഇന്ത്യന്‍ രൂപ) വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയെയാണ് സമീപിച്ചത്. ദ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ചൈന ഡെവലപ്മെന്‍റ് ബാങ്ക്, എക്സ്പോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയാണ് ലണ്ടന്‍ കോടതിയെ സമീപിച്ചത്. 

2012ലാണ് മൂന്ന് ബാങ്കുകള്‍  925.2 ദശലക്ഷം ഡോളര്‍ അനില്‍ അംബാനിക്ക് വ്യക്തി ജാമ്യത്തില്‍ വായ്പ  നല്‍കിയത്. 2017ഫെബ്രുവരി മുതല്‍ അനില്‍ അംബാനി വായ്പ തിരിച്ചടവില്‍ മുടക്ക് വരുത്തിയതായി ഐസിബിസി അഭിഭാഷകന്‍ ബാന്‍കിം താന്‍കി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com