ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തര ഭീഷണി; സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരനെതിരെ കേസ്

ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്
ലൈം​ഗിക ബന്ധത്തിന് വിസമ്മതിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തര ഭീഷണി; സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരനെതിരെ കേസ്

ഭോപ്പാല്‍: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തിൽ സിവില്‍ പൊലീസുദ്ദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവില്‍ പൊലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്.

ജൂണ്‍ 15ന് ആനന്ദ് നസീര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ആനന്ദ് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ആനന്ദിനെതിരെ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com