കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ ടിക് ടോക് താരം; ഗ്ലാമര്‍ പോരാട്ടത്തിനിറങ്ങി ബിജെപി

ഹരിയാനയില്‍ പ്രസിദ്ധ ടിക് ടോക്ക്, ടീവി താരം സോനാലി ഫോഗറ്റിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കി ബിജെപി
കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ ടിക് ടോക് താരം; ഗ്ലാമര്‍ പോരാട്ടത്തിനിറങ്ങി ബിജെപി

രിയാനയില്‍ പ്രസിദ്ധ ടിക് ടോക്ക്, ടീവി താരം സോനാലി ഫോഗറ്റിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കി ബിജെപി. അദംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് സോനാലി ജനവിധി തേടുന്നത്. ജാട്ട് സമുദായങ്ങള്‍ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. 

ടിക് ടോക്കില്‍ ഒരുലക്ഷത്തിന് പുറത്ത് ഫോളോവേഴ്‌സുള്ള സോനാലിക്ക് മണ്ഡലത്തെ ഇളക്കി മറിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയിയാണ് സോനാലിക്ക് എതിരെ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. 

ഭജന്‍ലാലിന്റെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമാണ് രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയുലുള്ള അദംപൂര്‍ മണ്ഡലം. 1969മുതല്‍ ഭജന്‍ലാല്‍ എട്ടുതവണ ഇവിടെ നിന്ന് എംഎല്‍എയായി. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com