കടല്‍ത്തീരത്ത് പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും പെറുക്കി മോദി, സ്വച്ഛ് ഭാരത് സന്ദേശം (വീഡിയോ)

നഗ്നപാദനായി പ്രഭാതസവാരിക്ക് ഇറങ്ങിയ മോദി അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികളും മാലിന്യങ്ങള്‍ കയ്യില്‍ എടുത്ത് മുന്നോട്ടുനടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്
കടല്‍ത്തീരത്ത് പ്ലാസ്റ്റിക് കുപ്പിയും മാലിന്യങ്ങളും പെറുക്കി മോദി, സ്വച്ഛ് ഭാരത് സന്ദേശം (വീഡിയോ)

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ്ങും തമ്മിലുളള അൗദ്യോഗിക കൂടിക്കാഴ്ച നടക്കുന്ന ചെന്നൈയ്ക്ക് അടുത്തുളള മഹാബലിപുരമാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. ലോകത്തെ രണ്ടു വന്‍ശക്തികളുടെ തലവന്മാര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍, കൂടിക്കാഴ്ചയില്‍ എന്തെല്ലാം തീരുമാനങ്ങളാണ് സ്വീകരിക്കാന്‍ പോകുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്.അതിനിടെ മഹാബലിപുരത്ത് പ്രഭാത സവാരിയ്ക്കിടെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നരേന്ദ്രമോദിയുടെ വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

അരമണിക്കൂറോളമാണ് അദ്ദേഹം സമുദ്രതീരത്ത് ചെലവിട്ടത്. നഗ്നപാദനായി പ്രഭാതസവാരിക്ക് ഇറങ്ങിയ മോദി അലക്ഷ്യമായി വലിച്ചെറിഞ്ഞ കുപ്പികളും മാലിന്യങ്ങള്‍ കയ്യില്‍ എടുത്ത് മുന്നോട്ടുനടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത്. ശേഖരിച്ച മാലിന്യങ്ങള്‍ ഒന്നടങ്കം കയ്യിലുളള പ്ലാസ്റ്റിക് സഞ്ചിയിലാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സഞ്ചി പിന്നീട് മഹാബലിപുരത്ത് തങ്ങിയ ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും വീഡിയോയ്‌ക്കൊപ്പമുളള ട്വീറ്റിലുണ്ട്. മോദി കടല്‍തീരത്തെ പാറക്കൂട്ടത്തിന് മുകളില്‍ വിശ്രമിക്കാനിരുന്നതിന്റേയും തിരകളിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com