മട്ടൻ ഉലർത്തിയതും, മട്ടൻ ബിരിയാണിയുമൊക്കെയുണ്ട് ; പക്ഷെ തിളങ്ങിയത് മലബാർ സ്റ്റൈൽ കദളി ചെമ്മീൻ കറി 

തമിഴ് സ്റ്റൈലിൽ കറുത്ത കരയുള്ള മുണ്ടും വെള്ള ഷർട്ടും ഷാളുമിട്ടാണ് മോദി എത്തിയത്
മട്ടൻ ഉലർത്തിയതും, മട്ടൻ ബിരിയാണിയുമൊക്കെയുണ്ട് ; പക്ഷെ തിളങ്ങിയത് മലബാർ സ്റ്റൈൽ കദളി ചെമ്മീൻ കറി 

ന്ത്യ- ചൈന അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ  ജിൻപിങ്ങിനെ സ്വീകരിക്കാൻ തമിഴ് സ്റ്റൈലിലെത്തിയ മോദിയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. തമിഴ് സ്റ്റൈലിൽ കറുത്ത കരയുള്ള മുണ്ടും വെള്ള ഷർട്ടും ഷാളുമിട്ടാണ് മോദി എത്തിയത്. 

ഇവിടെ വിഭവ സമൃദ്ധമായ വിരുന്നും മോദി ചൈനീസ് പ്രസിഡന്റിനായി ഒരുക്കിയിരുന്നു. മട്ടൻ ഉലർത്തിയതും, മട്ടൻ ബിരിയാണിയുമൊക്കെ അടങ്ങിയ ​ഗംഭീര വിരുന്നുതന്നെയാണ് ഷീ ജിൻപിങ്ങിനായി തയ്യാറാക്കിയിരുന്നത്. എന്നാൽ വിരുന്നിലെ വിഭവങ്ങളുടെ പട്ടികയിൽ ഒന്നാമത് മലബാർ സ്റ്റൈൽ കദളി ചെമ്മീൻ കറിയായിരുന്നു.

പഞ്ചരഥങ്ങൾ, ഷോർ ടെമ്പിൾ, അർജുന ഗുഹ തുടങ്ങി മഹാബരിപുരത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ഇരു നേതാക്കളും ഒന്നിച്ച് സന്ദർശിച്ചു. ഏഴാം നൂറ്റാണ്ടിലെ കടലോര ക്ഷേത്രസമുച്ചയത്തിൽ ഇരുവരും ഒരുമിച്ച് കലാപരിപാടികളും ആസ്വദിച്ചു. ഇതിന് ശേഷമായിരുന്നു അത്താഴവിരുന്ന്. 

ഇന്ന് ഫിഷർമെൻസ് ഗ്രോവ് ഹോട്ടലിൽ വച്ചാണ് ഉച്ചകോടി. രാവിലെ 9.50 മുതൽ ഒരു മണിക്കൂർ ഇരുവരും ചർച്ച നടത്തും. പ്രതിനിധിതല ചർച്ചയ്ക്കു ശേഷം ഉച്ചയ്ക്ക് 12.45 നു ഷി ചൈന എയറിന്റെ പ്രത്യേക വിമാനത്തിൽ നേപ്പാളിലേക്ക് പോകും. ഇന്ന്  ഇരുനേതാക്കളും സംയുക്ത മാർഗരേഖ പുറത്തിറക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com