പാകിസ്ഥാനെ സഹായിക്കാം; ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കാം; രാജ്‌നാഥ് സിങ്

വിനയപൂര്‍വം ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ നിങ്ങളുടെ ചിന്താരീതി മാറ്റിയേ മതിയാകൂ. ഇല്ലെങ്കില്‍ നിങ്ങളുടെ രാജ്യം പലതായി വിഭജിക്കപ്പെടുന്നത് നിങ്ങള്‍ക്ക് കാണേണ്ടിവരും
പാകിസ്ഥാനെ സഹായിക്കാം; ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കാം; രാജ്‌നാഥ് സിങ്

കര്‍ണാല്‍: ഭീകരതയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ വിമര്‍ശനമുയര്‍ത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്ഥാനു സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യന്‍ സൈന്യത്തെ അയക്കാന്‍ തയാറാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഹരിയാണയിലെ കര്‍ണാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു മുന്നില്‍ ഒരു നിര്‍ദേശം വയ്ക്കുകയാണ്. ഭീകരതയ്‌ക്കെതിരെയുള്ള ഇമ്രാന്‍ ഖാന്റെ നിലപാട് ഗൗരവമുള്ളതാണെങ്കില്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ തയാറാണ്.കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ യാതൊരു മൂല്യവും ഇല്ലാത്തതാണ്. കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ അതിനായി പോരാടുമെന്നാണു ഇമ്രാന്‍ ഖാന്‍ പ്രസംഗിച്ചത്. രാജ്യാന്തര വേദികളില്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു. കശ്മീരിനെക്കുറിച്ചു മറന്നേക്കുക. അക്കാര്യം ചിന്തിക്കുകപോലും ചെയ്യരുത്. കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയാലും ഒന്നും സംഭവിക്കില്ല. ആര്‍ക്കും ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കില്ല രാജ്‌നാഥ് സിങ് പറഞ്ഞു.

ഇമ്രാന്‍ ഖാനുമുന്നില്‍ ഒരു നിര്‍ദേശം വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. തീവ്രവാദത്തിനെതിരെ പോരാടുന്നതിനെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ വേണ്ട സഹായം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കും, രാജ്‌നാഥ് സിങ് പറഞ്ഞു.പാകിസ്ഥാനോട് വിനയപൂര്‍വം ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ നിങ്ങളുടെ ചിന്താരീതി മാറ്റിയേ മതിയാകൂ. ഇല്ലെങ്കില്‍ നിങ്ങളുടെ രാജ്യം പലതായി വിഭജിക്കപ്പെടുന്നത് നിങ്ങള്‍ക്ക് കാണേണ്ടിവരും. നിങ്ങള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച് തീവ്രവാദം ഇല്ലായ്മചെയ്യുകയും സാഹോദര്യം നിലനിര്‍ത്തുകയും ചെയ്യണം  രാജ്‌നാഥ് സിങ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com