കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ജാര്‍ഖണ്ഡിലും പ്രതിസന്ധി; കൂടുമാറ്റം ഇന്ന്

ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് നാളെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ജാര്‍ഖണ്ഡിലും പ്രതിസന്ധി; കൂടുമാറ്റം ഇന്ന്

ന്യൂഡല്‍ഹി; ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരുമാണ് കൂടുമാറാന്‍ ഒരുങ്ങുന്നത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് നാളെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വരാനിരിക്കെയാണ് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. 

കോണ്‍ഗ്രസില്‍നിന്ന് മുന്‍ പിസിസി പ്രസിഡന്റ് സുഖേദോ ഭഗത്, മനോജ് യാദവ്, ബദല്‍ പത്രലേഖ് എന്നിവരാണ് ബിജെപിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നത്. മനോജ് യാദവ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റു. തന്റെ തോല്‍വിക്ക് നിലവിലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഒറോണ്‍ കാരണമായെന്നാണ് മനോദ് യാദവ് പറയുന്നത്.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയില്‍നിന്ന് കുനാല്‍ സാരംഗി, ചമ്ര ലിന്‍ഡ, ജെപി പട്ടേല്‍ എന്നിവരാണ് ബിജെപിയിലേക്ക് പോകുന്നത്. ജെഎംഎം പുറത്താക്കിയ ജെപി പട്ടേലും ബിജെപിയില്‍ ചേര്‍ന്നേക്കും. ഇവരെക്കൂടാതെ മറ്റുചില പ്രതിപക്ഷ എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് സൂചനയുണ്ട്.  

ഒന്‍പത് എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് മാറിയാല്‍ ഇത് ഒന്‍പത് ആറായി ചുരുങ്ങും. ജെഎംഎമ്മില്‍ നിന്ന് മൂന്ന് പേര്‍ പോയാല്‍ അവരുടെ അംഗബലം 16 ആകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com