നിറയെ യാത്രക്കാരുമായി ഓട്ടോറിക്ഷ എതിര്‍ദിശയില്‍, കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിംഗ് തിരിച്ചു, കാര്‍ പുഴയില്‍; (വീഡിയോ)

എതിര്‍ദിശയില്‍ നിന്നുവരുന്ന ഓട്ടോറിക്ഷയുമായുളള കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിങ് തിരിച്ച കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍
നിറയെ യാത്രക്കാരുമായി ഓട്ടോറിക്ഷ എതിര്‍ദിശയില്‍, കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിംഗ് തിരിച്ചു, കാര്‍ പുഴയില്‍; (വീഡിയോ)

ഭോപ്പാല്‍:  എതിര്‍ദിശയില്‍ നിന്നുവരുന്ന ഓട്ടോറിക്ഷയുമായുളള കൂട്ടിയിടി ഒഴിവാക്കാന്‍ സ്റ്റിയറിങ് തിരിച്ച കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍. കാറിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മധ്യപ്രദേശിലെ ഓര്‍ച്ചാ നഗരത്തിലാണ് സംഭവം. നിറയെ യാത്രക്കാരുമായി വരികയാണ് ഓട്ടോറിക്ഷ. ഈ സമയത്ത് എതിര്‍ദിശയില്‍ നിന്ന് അതിവേഗതയില്‍ സഞ്ചരിക്കുകയാണ് കാര്‍. പാലത്തില്‍ വച്ച് ഓട്ടോറിക്ഷയുമായുളള കൂട്ടിയിടി ഒഴിവാക്കാന്‍ ഡ്രൈവര്‍ കാറിന്റെ സ്റ്റിയറിംഗ് തിരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുന്നതാണ് ദൃശ്യങ്ങളിലുളളത്. പാലത്തിന് സംരക്ഷണഭിത്തി ഉണ്ടായിരുന്നില്ല.

പുഴയില്‍ വീണ കാറിന്റെ അകത്തുളളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും അപകടം കണ്ട പ്രദേശവാസികള്‍ പുഴയിലേക്ക് എടുത്തുച്ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് രക്ഷപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com