'രാവിലെ പത്ത് മണിക്ക് ഞാന്‍ മരിച്ചു'; സ്വന്തം മരണത്തിന് ലീവിന് അപേക്ഷിച്ച് എട്ടാം ക്ലാസുകാരന്‍; കണ്ണുംപൂട്ടി സമ്മതിച്ച് അധ്യാപകന്‍

സ്വന്തം മരണത്തിന് ലീവ് ചോദിച്ച് അപേക്ഷ നല്‍കിയിരിക്കുകയാണ് എട്ടാം ക്ലാസുകാരന്‍
'രാവിലെ പത്ത് മണിക്ക് ഞാന്‍ മരിച്ചു'; സ്വന്തം മരണത്തിന് ലീവിന് അപേക്ഷിച്ച് എട്ടാം ക്ലാസുകാരന്‍; കണ്ണുംപൂട്ടി സമ്മതിച്ച് അധ്യാപകന്‍

കാന്‍പൂര്‍; ക്ലാസില്‍ പോവാതിരിക്കാന്‍ പനിയും വയറു വേദനയുമെല്ലാം അഭിനയിക്കുന്ന വിദ്യാര്‍ത്ഥികളെ നമ്മള്‍ കണ്ടിട്ടുണ്ട്. അസുഖം മാത്രമല്ല പച്ചയ്ക്കിരിക്കുന്ന ആളെ കൊല്ലാന്‍ വരെ ചിലര്‍ മടിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ സ്വന്തം മരണത്തിന് ലീവ് ചോദിച്ച് അപേക്ഷ നല്‍കിയിരിക്കുകയാണ് എട്ടാം ക്ലാസുകാരന്‍. കാന്‍പൂരിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സ്വന്തം മരണത്തിന് ലീവിന് അപേക്ഷിച്ചത്. ഇത് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ അനുവാദം നല്‍കുകയും ചെയ്തു. 

ഉച്ചയ്ക്ക് വീട്ടില്‍ പോകാനുള്ള കാരണമായാണ് വിദ്യാര്‍ത്ഥി അപൂര്‍ ലീവ് അപേക്ഷ നല്‍കിയത്. രാവിലെ പത്ത് മണിക്ക് ഞാന്‍ മരിച്ചെന്നും തനിക്ക് വീട്ടില്‍ പോകണം എന്നുമാണ് ലീവ് ആപ്ലിക്കേഷനില്‍ പറയുന്നത്. ഇത് ശ്രദ്ധിക്കാതെ പ്രിന്‍സിപ്പല്‍ അംഗീകരം നല്‍കുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല. പിന്നീട് കൂട്ടുകാരോട് വിദ്യാര്‍ത്ഥി തനിക്ക് പറ്റിയ അമളിയെക്കുറിച്ച് തുറന്നു പറഞ്ഞ്. പതിയെ സ്‌കൂളില്‍ മുഴുവന്‍ ഇത് പാട്ടായി. ഓഗസ്റ്റ് 20 നാണ് സംഭവമുണ്ടായത്. എന്നാല്‍ ഇതെനെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ലീവ് ആപ്ലിക്കേഷന്‍ വായിക്കാതെ ഒപ്പിട്ടു നല്‍കുന്നതാണ് അബദ്ധത്തിന് കാരണമായത് എന്നാണ് സ്‌കൂളിലെ ചില അധ്യാപകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com