സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഒന്നാം ക്ലാസുകാരനെതിരേ കേസ്

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്‌ക്കെതിരെയാണ് സഹപാഠിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്
സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ഒന്നാം ക്ലാസുകാരനെതിരേ കേസ്

ഹരിയാന; സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒന്നാം ക്ലാസുകാരനെതിരേ കേസ്. ഹരിയാനയിലെ സിര്‍സയില്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്‌ക്കെതിരെയാണ് സഹപാഠിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്.

സിര്‍സ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ് പീഡന വിവരം പൊലീസ് അറിഞ്ഞത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ തന്റെ മകളെ സഹപാഠി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com