ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് പണം നല്‍കിയില്ല, മുതലാളിയെ തൊഴിലാളി കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ മതുരയിലാണ് സോഡാ ഫാക്ടറി ജീവനക്കാരന്‍ മുതലാളിയെ കൊലപ്പെടുത്തിയത്
ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് പണം നല്‍കിയില്ല, മുതലാളിയെ തൊഴിലാളി കൊലപ്പെടുത്തി

മതുര: ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാതിരുന്ന മുതലാളിയെ തൊഴിലാളി കൊലപ്പെടുത്തി.  ഉത്തര്‍പ്രദേശിലെ മതുരയിലാണ് സോഡാ ഫാക്ടറി ജീവനക്കാരന്‍ മുതലാളിയെ കൊലപ്പെടുത്തിയത്. ഗ്ലാസ് ഫാക്ടറി ഉടമ ദിനേശ് ഗുപ്തയെന്ന ആളെയാണ് ഫാക്ടറിക്കുള്ളില്‍ ഞായറാഴ്ച രാത്രി മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുതലാളിയെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്‍കാതിരുന്നതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് കൊലയ്ക്ക്കാ കാരണമെന്നും പ്രതി പറഞ്ഞു. 

ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പോയ ഫാക്ടറി ഉടമ രാത്രി വൈകിയും തിരികെ വരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മുപ്പതിലേറെ വര്‍ഷമായി ഗ്ലാസ് ഫാക്ടറിയില്‍  ജോലി ചെയ്യുന്നയാളാണ് പ്രതി. പ്രതിയുടെ പക്കല്‍ നിന്ന് 88000 രൂപയും, ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com