കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും ആയുധം; മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിനെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന ആത്മവിശ്വാസത്തിലാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം
കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും ആയുധം; മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിനെ പൂട്ടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങളിലേക്ക് കടന്ന ആത്മവിശ്വാസത്തിലാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. ആകെയുള്ള 288ല്‍ 125 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും വീതം വച്ചിരിക്കുന്നത്. ബാക്കിയുള്ളവ ചെറു കക്ഷികള്‍ക്ക് വീതിച്ച് നല്‍കും. വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും പ്രധാന ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് സുസജ്ജമാണെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി. 

ലക്ഷക്കണക്കിന് കരിമ്പ് കൃഷിക്കാരാണ് മഹാരാഷ്ട്ര-ഡല്‍ഹി അതിര്‍ത്തിയില്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സമരം നടത്തുന്നത്. ഇത് കോണ്‍ഗ്രസ് പ്രധാന വിഷയമാക്കി ഉയര്‍ത്തിക്കാട്ടുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സീറ്റ് തര്‍ക്കങ്ങളില്‍ പതറിയാണ് ബിജെപിയും ശിവസേനയും സഖ്യത്തില്‍ മത്സരിക്കുന്നതെങ്കിലും എന്‍ഡിഎ ക്യാമ്പില്‍ ആശങ്കകളില്ല. വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നതില്‍ സംശയമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 

2014 നിയമസഭ തോരഞ്ഞെടുപ്പില്‍ ഈ നാല് പാര്‍ട്ടികളും സഖ്യമില്ലാതെയാണ് മത്സരിച്ചത്. 282 സീറ്റില്‍ മത്സരിച്ച ശിവസേനയ്ക്ക് 63 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 260 സീറ്റില്‍ മത്സരിച്ച ബിജെപിയാകട്ടെ 122 വിജയിച്ച് ശിവസേനയെക്കാള്‍ ഇരട്ടിയോളം എംഎല്‍എമാരെ നേടി. 287 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസും 278 സീറ്റില്‍ മത്സരിച്ച എന്‍സിപിയും യഥാക്രമം 42, 42 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ്എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഒഴിവാക്കാനായി ബിജെപിയും ശിവസേനയും കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com