കോവിഡ് പരത്തുകയാണെന്ന് ആരോപണം; 22കാരനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു; ദാരുണാന്ത്യം

കോവിഡ് പരത്തുകയാണെന്ന് ആരോപണം; 22കാരനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു; ദാരുണാന്ത്യം
കോവിഡ് പരത്തുകയാണെന്ന് ആരോപണം; 22കാരനെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു; ദാരുണാന്ത്യം

ന്യൂഡല്‍ഹി: കോവിഡ് പരത്തുകയാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ച യുവാവ് മരിച്ചു. 22കാരനായ മെഹ്ബൂബ് അലിയാണ് മരിച്ചത്. 

ഡല്‍ഹി ബവാനയിലെ ഹരേവാലി ഗ്രാമത്തില്‍ വച്ചാണ് കോവിഡ് ബാധ ആരോപിച്ച് ആള്‍ക്കൂട്ടം മൈഹ്ബൂബിനെ മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്.  

മധ്യപ്രദേശില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് ഒന്നൊര മാസത്തിന് ശേഷം ഈയടുത്താണ് മെഹ്ബൂബ് മടങ്ങിയെത്തിയത്. ഭോപാലില്‍ നിന്ന് ലോറിയില്‍ ആസാദ്പൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെത്തിയ മെഹ്ബൂബ് അലിയെ പൊലീസ് തടഞ്ഞ് ആരോഗ്യ പരിശോധന നടത്തിയിരുന്നു. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിലേക്കയച്ചു.

ഇതിനു പിന്നാലെ ഇയാള്‍ കോവിഡ് പരത്താനാണ് തിരിച്ചെത്തിയതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പാടത്തു വച്ച് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബവാന പൊലീസ് മൂന്ന് പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com