ന്യൂഡൽഹി; രാജ്യത്ത് കൊറോണ വ്യാപനം ഭീതി സൃഷ്ടിക്കുന്നതിനിടെ ആരോഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്. വെന്റിലേറ്റേർ, സർജിക്കൽ മാസ്കുകൾ, കോവിഡ്-19 പരിശോധന കിറ്റുകൾ, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങൾ എന്നിവയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വെന്റിലേറ്ററുകൾ, സർജിക്കൽ മാസ്ക്, പരിശോധന കിറ്റുകൾ, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങൾ തുടങ്ങിയവയുടെ അടിയന്തര ആവശ്യകത കണക്കിലെടുത്ത് ഇറക്കുമതി ചെയ്യുന്നതിന് ഇവയുടെ കസ്റ്റംസ് തീരുവയും സെസും കേന്ദ്രസർക്കാർ ഇളവ് ചെയ്തു. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
സെപ്റ്റംബർ 30 വരെയാകും നികുതി ഇളവ് നിലനിൽക്കുക. ഉപകരണങ്ങൾ നിർമിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും ഇളവിന്റെ പരിധിയിൽ ഉൾപ്പെടും. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവുള്ളത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ