മാസ്കിനെ പരിഹസിച്ച് ടിക്ക് ടോക് വീഡിയോ ഇട്ടു ; കോവിഡ് പരിശോധനയിൽ പോസിറ്റീവ് ; തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ടിക് ടോക് താരം

വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു മാസ്കിനെതിരെ  ഇയാളുടെ പരിഹാസം
ഫയൽ ചിത്രം
ഫയൽ ചിത്രം

ഭോപ്പാല്‍: കോവിഡ് വ്യാപനം തടയാൻ ജനങ്ങൾ മാസ്ക് ധരിക്കണമെന്നാണ് ആരോ​ഗ്യപ്രവർത്തകർ നിർദേശിക്കുന്നത്. ഇതിനിടെ ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌കിനെ പരിഹസിച്ച് രം​ഗത്തുവന്ന യുവാവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു മാസ്കിനെതിരെ  ഇയാളുടെ പരിഹാസം. ഇലക്ട്രീഷ്യനായി പ്രവര്‍ത്തിച്ചു വരുന്ന യുവാവിന് ടിക് ടോക്കില്‍ നിരവധി ആരാധകരുണ്ട്.  മാസ്‌കിനെ പരിഹസിക്കുന്ന ഇയാളുടെ വീഡിയോ വൈറലായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് പുതിയൊരു ടികിടോക് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. എല്ലാ സുഹൃത്തുക്കളും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നാണ് ടിക്ടോക്കിലെ പുതിയ വീഡിയോയിലൂടെ അഭ്യർത്ഥിച്ചത്.  അധികൃതര്‍ ഇപ്പോള്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ വാങ്ങി വെച്ചിരിക്കുകയാണ്.

മധ്യപ്രദേശില്‍ ഇതുവരെ 532 കൊറോണകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. ഇൻഡോറിൽ രണ്ട് ഡോക്ടർമാർ കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com