തൊഴിലാളികള്‍ക്ക് കൈത്താങ്ങുമായി കേന്ദ്രസര്‍ക്കാര്‍; 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ രാജ്യമൊട്ടാകെ 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടാനുളള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.തൊഴില്‍ നഷ്ടപ്പെട്ടതോടെ ദിവസവേതനക്കാര്‍ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് എന്നി അവശ്യവസ്തുക്കള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എങ്കിലും തൊഴില്‍ സംബന്ധമായ പ്രയാസങ്ങള്‍ തൊഴിലാളികള്‍ നേരിടുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com