50 കിലോയ്ക്ക് 20 രൂപ; മനംനൊന്ത് ഒരേക്കര്‍ കാബേജ് ഉഴുതു മറിച്ച് കളഞ്ഞ് കര്‍ഷകന്‍; ലോക്ക് ഡൗണിലെ ഗ്രാമചിത്രം

50 കിലോയ്ക്ക് 20 രൂപ; മനംനൊന്ത് ഒരേക്കര്‍ കാബേജ് ഉഴുതു മറിച്ച് കളഞ്ഞ് കര്‍ഷകന്‍; ലോക്ക് ഡൗണിലെ ഗ്രാമചിത്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഔറംഗബാദ്: വ്യാപാരികള്‍ വളരെ കുറഞ്ഞ വില നല്‍കാന്‍ തയാറായതില്‍ മനംനൊന്ത് ഒരേക്കര്‍ കൃഷിയിടത്തിലെ കാബേജ് വിളവ് ഉഴുതുമറിച്ചു കളഞ്ഞ് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ ഒമേര്‍ഗയിലെ ഉമാജി ചവാന്‍ എന്ന കര്‍ഷകനാണ് വിളവെടുക്കാന്‍ പാകമായ കൃഷി ഉഴുതു മറിച്ചത്.

തൊട്ടടുത്ത ചന്തയിലേക്കു കൊണ്ടുപോയ വിളവിന് വളരെ കുറഞ്ഞ വിലയാണ് വ്യാപാരികള്‍ നല്‍കാന്‍ തയാറായതെന്ന് ഉമാജി പറഞ്ഞു. അന്‍പതു കിലോ കാബേജിന് ഇരുപതു രൂപയാണ് വ്യാപാരികള്‍ വാഗ്ദാം ചെയ്തത്. സാധാരണ ലഭിക്കുന്നതിന്റെ അഞ്ചിലൊന്നു മാത്രമാണിത്. കൃഷി ഉഴുതു മറിച്ചു കളയുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഉമാജി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഒരു മാസം പിന്നിട്ടു. കാര്‍ഷിക ഉത്പന്നങ്ങളുടെ നീക്കമാണ് ഇതില്‍ ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്ന ഒരു മേഖല. ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ഒമേര്‍ഗയിലെ വിപണിയില്‍ എത്തിച്ചപ്പോഴാണ് വ്യാപാരികള്‍ ഇരുപതു രൂപ നല്‍കാമെന്നു പറഞ്ഞതെന്ന് ഉമാജി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

''സോളാപൂരിലെ ഹൈദരാബാദിലോ എത്തിച്ചാല്‍ കൂടുതല്‍ വില കിട്ടും. എന്നാല്‍ സോളാപൂര്‍ നൂറു കിലോമീറ്റര്‍ അകലെയാണ്, ഹൈദരാബാദ് ഇരുന്നൂറു കിലോമീറ്ററും. ലോക്ക് ഡൗണില്‍ അതൊ ന്നും നടക്കില്ല''- ഉമാജി പറഞ്ഞു.

ഒരു ലക്ഷം രൂപ ചെലവിട്ടാണ് കൃഷിയിറക്കിയത്. ഈ വിലയ്ക്കു വിറ്റാല്‍ അഞ്ചിലൊന്നു പോലും കിട്ടില്ല- കര്‍ഷകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com