കോവിഡ് 19; നാല് കേന്ദ്ര നിരീക്ഷക സംഘം മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി

കോവിഡ് 19; നാല് കേന്ദ്ര നിരീക്ഷക സംഘം മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി
കോവിഡ് 19; നാല് കേന്ദ്ര നിരീക്ഷക സംഘം മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി

ന്യൂഡൽഹി: കോവിഡ് 19 കേസുകൾ രാജ്യത്ത് വർധിച്ച സാഹചര്യത്തിൽ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി നിരീക്ഷകരെ അയക്കാൻ കേന്ദ്ര സർക്കാർ. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് സ്ഥാനങ്ങളിലേക്കാണ് നിരീക്ഷകരെ അയയ്ക്കുന്നത്. നാല് സംഘങ്ങളെയാണ് അയയ്ക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ അറിയിച്ചു.

അഡീണൽ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും സംസ്ഥാനങ്ങൾ സന്ദർശിക്കുക. സൂററ്റ്, തെലങ്കാന, ചെന്നൈ എന്നീ നഗരങ്ങളാണ് ഈ സംഘങ്ങൾ സന്ദർശിക്കുക. നേരത്തെ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് അറ് സംഘങ്ങളെ കേന്ദ്രം നിയോഗിച്ചിരുന്നു. ഇതിന് പുറമെയാണ് നാല് സംഘങ്ങളേക്കൂടി നിയോഗിച്ചിരിക്കുന്നത്.

ആരോഗ്യ വിദഗ്ധർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് ഓരോ സംഘങ്ങളും. അതാത് സംസ്ഥാന സർക്കാരുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കും. 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമാണ് കേന്ദ്രം സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com