രാജ്യത്തെ നാലു നഗരങ്ങള്‍ കോവിഡ് അതിതീവ്രമേഖലകളെന്ന് കേന്ദ്രം, തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷം ; അഞ്ചു സിറ്റികള്‍ സമ്പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം

നഗരങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്
രാജ്യത്തെ നാലു നഗരങ്ങള്‍ കോവിഡ് അതിതീവ്രമേഖലകളെന്ന് കേന്ദ്രം, തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷം ; അഞ്ചു സിറ്റികള്‍ സമ്പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം

ന്യൂഡല്‍ഹി : കോവിഡ് ബാധയില്‍ രാജ്യത്തെ നാലു പ്രധാന നഗരങ്ങള്‍ കോവിഡ് അതി തീവ്രമേഖലകളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് ഏറ്റവും പ്രശ്‌നബാധിത നഗരങ്ങളായി വിലയിരുത്തിയത്. ഈ നഗരങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

നേരത്തെ മുംബൈ, പൂനെ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയോട് മഹാരാഷ്ട്രയിലെ താനെ കൂടി സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങള്‍ സന്ദര്‍ശിച്ച സമിതി, കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.

അതിനിടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. രോഗവ്യാപനം കൂടുതലായ അഞ്ചു നഗരങ്ങളില്‍ ഞായറാഴ്ച മുതല്‍ നാലു ദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം, മധുര എന്നീ നഗരങ്ങളിലാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍.

ചെന്നൈയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌
ചെന്നൈയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്‌

ഈ  നഗരങ്ങളില്‍ നാളെ മുതല്‍ അവശ്യ സേവന കടകള്‍ മാത്രമേ തുറക്കൂ. കടകള്‍ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. 72 പുതിയ കോവിഡ് കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 1755 ആയി. ആന്ധ്രപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com