16 ജില്ലകളില്‍ 28 ദിവസമായി ഒരു കോവിഡ് കേസുപോലുമില്ല; രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

രാജ്യത്ത് കോവിഡ് രോഗമുക്തമാവുന്നരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
16 ജില്ലകളില്‍ 28 ദിവസമായി ഒരു കോവിഡ് കേസുപോലുമില്ല; രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തമാവുന്നരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഇതുവരെ 27,892 പേര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചത്.  6184 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 381 പേര്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1936  കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തത്. 20,835 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത് 872 പേരാണ്. ഒറ്റദിവസത്തിനുള്ളില്‍ 48 പേരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 16 ജില്ലകളില്‍ 28 ദിവസത്തിനിടെ പുതുതായി ഒരു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്.  കോവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ ഇന്നലെ 230 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 3301 ആയി. ഗുജറാത്തില്‍ കോവിഡ് മരണം 151 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 1855 ആയി ഉയര്‍ന്നു. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രധാന നഗരങ്ങളെല്ലാം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലാണ്. തെലങ്കാനയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കടകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇളവ് സംസ്താനത്ത് നടപ്പാക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com