കശ്മീരിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളികൾ രോ​ഗ മുക്തർ

കശ്മീരിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളികൾ രോ​ഗ മുക്തർ
കശ്മീരിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളികൾ രോ​ഗ മുക്തർ

ശ്രീനഗർ: കോവിഡ് ബാധിച്ച് കശ്മീരിൽ ചികിത്സയിലായിരുന്ന മലയാളികൾക്ക് രോഗം ഭേദമായി. ഏഴ് മലയാളികളിൽ ആറ് പേരും ടെസ്റ്റുകൾ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കാശ്മീരിലെത്തിയവരാണ് ഇവർ.

ഒരാളുടെ റിസൽട്ട് നാളെ വരും. അതും നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ. ഇവരിൽ നാല് പേർ മലപ്പുറം ജില്ലക്കാരും രണ്ട് പേർ കണ്ണൂർ ജില്ലക്കാരും ഒരാൾ കോഴിക്കോട് ജില്ലാക്കാരനുമാണ്. ഇവരെ ശ്രീനഗറിൽ തന്നെയുള്ള സർക്കാർ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിലേക്ക് മാറ്റി.

ശ്രീനഗറിലെ ഷേർ ഇ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഇവരെ ചികിത്സിച്ചത്. സ്കിംസിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ഷഫ എ ഡബ്ല്യു ദവയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com