റോഡ് മീറ്ററുകളോളം ആഴത്തില്‍ വിണ്ടുകീറി, മരങ്ങള്‍ വീണ് മതില്‍ ഇടിഞ്ഞുവീണു; മുംബൈയില്‍ അതിതീവ്രമഴ (വീഡിയോ)

അടുത്ത 24 മണിക്കൂറിനുളളില്‍ മുംബൈയുടെ പലഭാഗങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
റോഡ് മീറ്ററുകളോളം ആഴത്തില്‍ വിണ്ടുകീറി, മരങ്ങള്‍ വീണ് മതില്‍ ഇടിഞ്ഞുവീണു; മുംബൈയില്‍ അതിതീവ്രമഴ (വീഡിയോ)

മുംബൈ: അടുത്ത 24 മണിക്കൂറിനുളളില്‍ മുംബൈയുടെ പലഭാഗങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടുദിവസത്തെ കനത്തമഴയില്‍ ദുരിതത്തിലായ നഗരവാസികള്‍ക്ക് ആശ്വാസം നല്‍കി ഇന്നലെ മുംബൈ നഗരത്തില്‍ മഴ കുറവായിരുന്നു. മുംബൈയുടെ പലഭാഗങ്ങളിലും വെളളം ഇറങ്ങുന്ന സ്ഥിതിയാണ്. അതേസമയം റെക്കോര്‍ഡ് മഴ ലഭിച്ച ദക്ഷിണ മുംബൈയുടെ പലഭാഗങ്ങളും ഇപ്പോഴും വെളളത്തിന്റെ അടിയിലാണ്. അതിനിടെയാണ് നഗരവാസികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ച് വീണ്ടും കനത്തമഴ എത്തുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ദക്ഷിണ മുംബൈയിലെ പല പ്രദേശങ്ങളിലും വെളളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. വാദലയിലെ ബിപിടി കോളനി, സെന്‍ട്രല്‍ മുംബൈയിലെ നായര്‍ ആശുപത്രി, മഹര്‍ഷി കാര്‍വെ റോഡ്, സക്കാര്‍ പഞ്ചായത്ത് മേഖല എന്നിവിടങ്ങളിലാണ് ജനം ദുരിതം അനുഭവിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയുടെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കനത്തമഴയില്‍ റോഡുകള്‍ വിണ്ടുകീറി കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് മഴയുടെ തീവ്രത വ്യക്തമാക്കുന്നത്. റോഡ് ആഴത്തിലാണ് വിണ്ടുകീറിയിരിക്കുന്നത്. മീറ്ററുകളോളമാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. മരങ്ങള്‍ വീണ് മതില്‍ ഇടിഞ്ഞുവീണു കിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വീടിന് പുറത്ത് നിന്നുളള ദൃശ്യങ്ങള്‍ ഹര്‍ഷ് ഗോയങ്കയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com