മൂത്തസഹോദരന്റെ വിവാഹ മോചനത്തിന് കാരണം സഹോദരി;  വിവാഹം നടക്കില്ലെന്ന് ഇളയ സഹോദരന് ഭയം; യുവതിയെ കുത്തിക്കൊന്ന് ആഭരണം കവര്‍ന്നു

സഹോദരന്‍മാര്‍ ചേര്‍ന്ന് മൂത്തസഹോദരിയെ കുത്തിക്കൊന്ന് ആറ് ലക്ഷം രൂപ വിലയുള്ള ആഭരണങ്ങള്‍ കവര്‍ന്നു
മൂത്തസഹോദരന്റെ വിവാഹ മോചനത്തിന് കാരണം സഹോദരി;  വിവാഹം നടക്കില്ലെന്ന് ഇളയ സഹോദരന് ഭയം; യുവതിയെ കുത്തിക്കൊന്ന് ആഭരണം കവര്‍ന്നു

അഹമ്മദാബാദ്: സഹോദരന്‍മാര്‍ ചേര്‍ന്ന് മൂത്തസഹോദരിയെ കുത്തിക്കൊന്ന് ആറ് ലക്ഷം രൂപ വിലയുള്ള ആഭരണങ്ങള്‍ കവര്‍ന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി ഇവര്‍ക്ക് രാഖി കെട്ടിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ഓഗസ്റ്റ് നാലിന് അഹമ്മദാബാദിലായിരുന്നു സംഭവം. സഹോദരിയായ മീരാ രാം സ്വരൂപാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാജിജുല്‍ ഷെയ്ഖ്, റോജോ അലി ഷെയ്ഖ് എന്നിവാരാണ് പിടിയിലായത്. 

കൊലപാതകം വളരെ ആസുത്രിതമാണെന്ന് പൊലീസ് പറഞ്ഞു. രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടാനെന്ന പേരിലാണ് സഹോദരങ്ങള്‍ വീട്ടിലെത്തിയത്. രാഖി കെട്ടിയതിന് പിന്നാലെ സഹോദരങ്ങള്‍ക്ക് ഇവര്‍ ചായ കൊടുത്തു. അത് കുടിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.

കൊലനടത്തുന്നതിന് മുന്നോടിയായി ഓഗസ്റ്റ് രണ്ടിന് സഹോദരന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടെവച്ചാണ് ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്.  സഹോദരന്‍മാരില്‍ ഒരാളുടെ വിവാഹമോചനത്തിന് കാരണം ഇവരാണെന്നും ഇവര്‍ വിശ്വസിച്ചു. വിവാഹം കഴിക്കാന്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്താതും സഹോദരിയോടുള്ള പ്രതികാരത്തിന് കാരണമായി. മൂത്തസഹോദരന്റെ വിവാഹം നടന്നില്ലെങ്കില്‍ തന്റെയും വിവാഹം മുടങ്ങാന്‍ കാരണമാകുമെന്ന് ഇളയസഹോദരനും വിശ്വസിച്ചു. ഇതേതുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com