മാസ്‌ക് ധരിക്കാതെ സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിയുടെ കോവിഡ് ബോധവത്കരണം; പിന്നാലെ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ

ഊര്‍ജ്ജവകുപ്പ് മന്ത്രി ഗുര്‍പ്രീത് കങ്കറിനാണ് കോവിഡ് സ്ഥിരീകരിച്ചത്
മാസ്‌ക് ധരിക്കാതെ സ്വാതന്ത്ര്യദിനത്തില്‍ മന്ത്രിയുടെ കോവിഡ് ബോധവത്കരണം; പിന്നാലെ നടത്തിയ പരിശോധനയില്‍ വൈറസ് ബാധ

ചണ്ഡീഗഡ്: പഞ്ചാബ് ക്യാബിനറ്റ് മന്ത്രിക്ക് കോവിഡ്. ഊര്‍ജ്ജവകുപ്പ് മന്ത്രി ഗുര്‍പ്രീത് കങ്കറിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ശനിയാഴ്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മന്‍സയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖാവരണം ധരിക്കാതെ പങ്കെടുത്തത് വിവാദമായിരുന്നു. മുഖാവരണം ധരിക്കാതെ, കോവിഡിനെതിരെയുളള പോരാട്ടത്തില്‍ മുഖാവരണം ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് മന്ത്രി സംസാരിച്ചത്.

മന്ത്രിയുടെ മരുമകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശിച്ചിട്ടുണ്ട്. നേരേെത്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ക്യാബിനറ്റ് മന്ത്രിയായ ത്രിപ്ത് രാജീന്ദര്‍ സിംഗ് ബജ്‌വക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ പഞ്ചാബില്‍ കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നിരിക്കുകയാണ്. 771 പേരാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് പഞ്ചാബില്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com