ഷഹീന്‍ബാഗ് 'സമരപോരാളി' ഷഹ്‌സാദ് അലി ബിജെപിയില്‍ ചേര്‍ന്നു

ബിജെപി മുസ്ലീം സമൂഹത്തിന്റെ ശത്രുവല്ലെന്ന് തെളിയിക്കുന്നതിനായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന്  ഷഹ്‌സാദ് അലി
ഷഹീന്‍ബാഗ് 'സമരപോരാളി' ഷഹ്‌സാദ് അലി ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ ബാഗിലെ 'സമരപോരാളി' ഷഹ്‌സാദ് അലി ബിജെപിയില്‍  ചേര്‍ന്നു. മുസ്ലീം സമൂഹത്തിന്റെ ശത്രുവല്ലെന്ന് തെളിയിക്കുന്നതിനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് അംഗത്വമെടുത്തതിന് പിന്നാലെ ഷഹ്‌സാദ് പറഞ്ഞു.

ഷാഹീന്‍ബാഗില്‍ നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്  ഷഹ്‌സാദ് അലി. ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ അധേഷ് ഗുപ്തയുടെയും പാര്‍ട്ടി മുതിര്‍ന്ന നേതാവ് ശ്യാം ജാജുവിന്റെയും സാനിധ്യത്തിലാണ് ഷഹ്‌സാദ് അലി ബിജെപിയില്‍ ചേര്‍ന്നത്. എല്ലാ മുസ്‌ലിം സഹോദരങ്ങളെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്ന് ആധേഷ് ഗുപ്ത പറഞ്ഞു. പാര്‍ട്ടിക്ക് മുസ്ലീങ്ങളോട് വിവേചനം ഇല്ലെന്ന് മനസിലാക്കിയതിന് പിന്നാലെ നൂറ് കണക്കിന് മുസ്ലീം സഹോദരങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. മോദിയുടെ വികസനനയങ്ങള്‍ കണ്ട് പാര്‍ട്ടിയിലെത്തിയ മുസ്ലീം സഹോദരികളെ അഭിനന്ദിക്കുന്നുവെന്നും ആധേഷ് ഗുപ്ത പറഞ്ഞു. 
 
ഡിസംബര്‍ 15 മുതലാണ് ഷാഹീന്‍ ബാഗില്‍ പ്രക്ഷോഭം ആരംഭിച്ചത്,സ്ത്രീകളായിരുന്നു സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്.
മാര്‍ച്ച് 24 ന് രാവിലെ ഡല്‍ഹി പോലീസ് സമരക്കാരെ നീക്കം ചെയ്യുകയായിരുന്നു,കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ 
പ്രധാന പ്രചാരണായുദ്ധങ്ങളില്‍ ഒന്നായിരുന്നു ഷാഹീന്‍ ബാഗിലെ പ്രക്ഷോഭം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com