കോവിഡ് മാനദണ്ഡം ലംഘിച്ച് ദേശീയ പാതയില്‍ കുതിരയോട്ടം; ആവേശം പകരാന്‍ ചീറിപ്പാഞ്ഞ് കൂട്ടത്തോടെ ബൈക്കുകള്‍ (വീഡിയോ)

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ദേശീയ പാതയില്‍ കുതിരയോട്ടം
കോവിഡ് മാനദണ്ഡം ലംഘിച്ച് ദേശീയ പാതയില്‍ കുതിരയോട്ടം; ആവേശം പകരാന്‍ ചീറിപ്പാഞ്ഞ് കൂട്ടത്തോടെ ബൈക്കുകള്‍ (വീഡിയോ)

ലക്‌നൗ: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ദേശീയ പാതയില്‍ കുതിരയോട്ടം. കുതിരയോട്ടത്തിന് ആവേശം പകരാന്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് കൂട്ടത്തോടെ ബൈക്കുകളും കാറുകളും ഓടിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശ് ദാദ്രിയില്‍ ദേശീയ പാത 91ലാണ് സംഭവം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കരുത് എന്നതാണ് ഇതില്‍ പ്രധാനം. ഇത് ലംഘിച്ചു കൊണ്ടാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. 

ഹൈവേയിലൂടെ കുതിര വണ്ടികള്‍ പായുന്നത് കാണാം. കുതിര വണ്ടികള്‍ക്ക് വലയം തീര്‍ത്ത് മറ്റുവാഹനങ്ങളും ഓടുന്നുണ്ട്. കുതിരയോട്ടത്തിന് ആവേശം പകരാന്‍ ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് ബൈക്കുകള്‍ ചീറിപ്പായുന്നത്. കാറുകള്‍ ഉള്‍പ്പെടെ മറ്റു വാഹനങ്ങളും കുതിരവണ്ടികള്‍ക്ക് മുന്നിലും പിന്നിലുമായി ഉണ്ട്.സംഭവം വിവാദമായതിന് പിന്നാലെ 9 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com