ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 5,995 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 101 മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം 6,340 ആയി.
5,764 പേർ ഇന്ന് രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. 53,413 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 3,07,677 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
തമിഴ്നാട്ടിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയ നാല് പേരും ഉൾപ്പെടും. കേരളത്തിൽ നിന്ന് റോഡുമാർഗ്ഗം പോയ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ