സെപ്റ്റംബറില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കും, അണ്‍ലോക്ക്- 4 മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം അവസാനം: റിപ്പോര്‍ട്ട് 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകള്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
സെപ്റ്റംബറില്‍ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കും, അണ്‍ലോക്ക്- 4 മാര്‍ഗനിര്‍ദേശങ്ങള്‍ ഈ മാസം അവസാനം: റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകള്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 150 ദിവസമായി നിര്‍ത്തിവെച്ചിരിക്കുകയാണ് മെട്രോ സര്‍വീസുകള്‍. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന് ഓരോ മേഖലയായി തിരിച്ച് തുറന്നു കൊടുത്തു കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന അണ്‍ലോക്ക്-നാല് മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായി മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുവദിച്ചേക്കും. തുടക്കത്തില്‍ 15 ദിവസം സര്‍വീസ് നടത്താനാണ് അനുവദിക്കുക. അടിയന്തര സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കുന്ന ചുരുക്കം വിഭാഗങ്ങള്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മാനദണ്ഡം തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഉപാധികളോടെ മാത്രമേകോച്ചില്‍ കയറാന്‍ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരു കോച്ചില്‍ 50 ലധികം ആളുകളെ കയറാന്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

മെട്രോ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി കഴിഞ്ഞ ദിവസം ഡിഎംആര്‍സി മേധാവി ഡല്‍ഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഉടന്‍ തന്നെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാര്‍ച്ചില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നാളിതുവരെ 1300 കോടി രൂപയുടെ നഷ്ടമാണ് ഡല്‍ഹി മെട്രോയ്ക്ക് ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com