ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് 

ഷിബു സോറന്റെ വീട്ടിലെ അംഗരക്ഷകര്‍ അടക്കം 17 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് 

റാഞ്ചി : ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യസഭാ എംപിയായ സോറനും ഭാര്യ രൂപി സോറനും ഇന്നലെയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. 

ഷിബു സോറന്റെ വീട്ടിലെ അംഗരക്ഷകര്‍ അടക്കം 17 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷിബു സോറനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകും. 

രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഹേമന്ദ് സോറന്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. ചൊവ്വാഴ്ച ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പങ്കെടുത്ത മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

തുടര്‍ന്ന് മുഖ്യമന്ത്രിക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ഓഫീസ് സ്റ്റാഫ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസം ആദ്യവും ഹേമന്ദ് സോറന്‍ കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com