ഒരു കുപ്പി അച്ചാര്‍ കൊറിയര്‍ ചെയ്യാന്‍ 10 രൂപ നല്‍കി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യം; യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 81,000 രൂപ നഷ്ടപ്പെട്ടു 

ഓര്‍ഡര്‍ അനുസരിച്ച് ഒരു കുപ്പി അച്ചാര്‍ കൊറിയറായി അയക്കാന്‍ ശ്രമിച്ച യുവതി തട്ടിപ്പിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഓര്‍ഡര്‍ അനുസരിച്ച് ഒരു കുപ്പി അച്ചാര്‍ കൊറിയറായി അയക്കാന്‍ ശ്രമിച്ച യുവതി തട്ടിപ്പിന് ഇരയായി. മറ്റൊരു സംസ്ഥാനത്തിലേക്ക് ഓര്‍ഡര്‍ അനുസരിച്ച് അച്ചാര്‍ ഡെലിവറി ചെയ്യാന്‍ ഓണ്‍ലൈനില്‍ കൊറിയര്‍ സര്‍വീസ് തെരഞ്ഞ യുവതിയാണ് തട്ടിപ്പിന് ഇരയായത്. 81000 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്.

മുംബൈയിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് ആയ യുവതി, പാര്‍ട്ട്‌ടൈമായി അച്ചാര്‍ വില്‍പ്പനയും നടത്തുന്നുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് അച്ചാര്‍ ഡെലിവറി ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്.

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഒരു കുപ്പി അച്ചാറിനായി ഓര്‍ഡര്‍ ലഭിച്ചത്. മറ്റൊരു സംസ്ഥാനത്ത് ഡെലിവറി ചെയ്യേണ്ടതിനാല്‍ ഉചിതമായ കൊറിയര്‍ സര്‍വീസിനായി ഇന്റര്‍നെറ്റില്‍ തെരഞ്ഞു. ഇന്റര്‍നെറ്റില്‍ ശ്രദ്ധയില്‍പ്പെട്ട ഫോണ്‍ നമ്പറിലേക്ക് യുവതി ഫോണ്‍ ചെയ്ത് ഓര്‍ഡര്‍ വിവരം പറഞ്ഞു. പത്ത് രൂപ നല്‍കി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാരന്‍ യുവതിയോട് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

 ഡിസ്‌ക്കൗണ്ടുകളും ആജീവനാന്ത അംഗത്വവും നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. പാര്‍സല്‍ വാങ്ങാന്‍ ഒരാള്‍ വീട്ടിലേക്ക് വരുമെന്നും പറഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നത് വരെ ഫോണില്‍ തുടരാനും തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫീസായി 10 രൂപ നല്‍കാനുളള ശ്രമം വിഫലമായി. നെറ്റ്‌വര്‍ക്ക് തകരാറാണ് കാത്തിരിക്കാനും ആവശ്യപ്പെട്ടു. അതിനിടെ തന്റെ അക്കൗണ്ടില്‍ നിന്ന് 81000 രൂപ പിന്‍വലിച്ചെന്ന് കാണിച്ച് മൂന്ന് സന്ദേശങ്ങള്‍ ഫോണില്‍ വന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com