14 കാരിയെ വിവാഹം ചെയ്ത് തരണം, വീട്ടുകാര്‍ എതിര്‍ത്തു; എട്ടു വയസുകാരനായ സഹോദരനെ കൊലപ്പെടുത്തി യുവാവ് 

എട്ടു വയസുകാരന്റെ ചേച്ചിയെ വിവാഹം ചെയ്ത് തരണമെന്ന ആവശ്യം വീട്ടുകാര്‍ തളളിയതാണ് പ്രകോപനത്തിന് കാരണം
14 കാരിയെ വിവാഹം ചെയ്ത് തരണം, വീട്ടുകാര്‍ എതിര്‍ത്തു; എട്ടു വയസുകാരനായ സഹോദരനെ കൊലപ്പെടുത്തി യുവാവ് 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 24 കാരന്‍ എട്ടു വയസുകാരനെ കൊലപ്പെടുത്തി. എട്ടു വയസുകാരന്റെ ചേച്ചിയെ വിവാഹം ചെയ്ത് തരണമെന്ന ആവശ്യം വീട്ടുകാര്‍ തളളിയതാണ് പ്രകോപനത്തിന് കാരണം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. എട്ടു വയസുകാരന്‍ താമസിക്കുന്ന പ്രദേശത്ത് തന്നെയാണ് പ്രതിയായ ബാബു താമസിക്കുന്നത്. ബുധനാഴ്ച മുതല്‍ ആണ്‍കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.രാത്രി ഏറെ നേരമായിട്ടും എട്ടു വയസുകാരന്‍ വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. ഈ സമയത്ത് ബാബുവും അവന്റെ വീട്ടില്‍ ഇല്ലായെന്ന് എട്ടുവയസുകാരന്റെ വീട്ടുകാര്‍ മനസിലാക്കി. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബാബു എട്ടുവയസുകാരന്റെ സഹോദരിയെ തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശല്യപ്പെടുത്തല്‍. കുടുംബ കാര്യങ്ങളില്‍ പോലും ബാബു ഇടപെട്ടിരുന്നു. ഇതിനെ എതിര്‍ത്താല്‍ മകനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി എട്ടു വയസുകാരന്റെ അമ്മ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com